FLASH NEWS

ലബനനിൽ കര ആക്രമണമോ ? ഇസ്രയേൽ സൈന്യം തയ്യാറെടുപ്പിൽ

WEB TEAM
September 26,2024 09:43 AM IST

ടെൽ അവീവ് :ലബനനിൽ കര ആക്രമണം നടത്തുന്നതിനുള്ള തയാറെടുപ്പിന്റെ ഭാഗമായാണ് വ്യോമാക്രമണം ശക്തമാക്കിയതെന്ന് ഇസ്രയേൽ കരസേനാ മേധാവി.ഇസ്രയേൽ ലക്ഷ്യമാക്കി ഹിസ്ബുല്ല, മിസൈലുകൾ തൊടുത്തതിനുപിന്നാലെയാണ് ലബനനിൽ കര ആക്രമണത്തിന് സൈന്യം തയാറെടുക്കുന്നതായി  ലഫ്റ്റനന്റ് ജനറൽ ഹെർസി ഹാലേവി വ്യക്തമാക്കിയത്.

ലബനനിൽ കര ആക്രമണത്തിന് ഉടനെ പദ്ധതിയില്ലെന്ന് ഇസ്രയേൽ സൈന്യം നേരത്തെ വ്യക്തമാക്കിയിരുന്നു എങ്കിലും ഹിസ്ബുള്ളയുടെ പ്രകോപനപരമായ നീക്കങ്ങളാണ് പുതിയ തീരുമാനത്തിന് പിന്നിലെന്നറിയുന്നു.

ലബനനിലെ ഹിസ്ബുല്ല കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇസ്രയേൽ വ്യോമാക്രമണം വ്യാപിപ്പിച്ചതിനു പിന്നാലെ റിസർവ് സൈനികരെ ഇസ്രയേൽ തിരികെ വിളിച്ചിരുന്നു.

Comments 0

Kindly a‌void objectionable,derogatory, unlawful and lewd comments,while responding to reports.Such comments are punishable under cyber laws.Please keep away from personal attacks.The opinions expressed here are the personal opinions of readers and not that of Mukham News.